ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ബസ്സപകടത്തില്‍ ഏഴുപേര്‍ മരിച്ചു. 40 പേര്‍ക്ക പരിക്കേറ്റിട്ടുണ്ട്. ജമ്മു കിഷ്താര്‍ ഹൈവേയില്‍വച്ച് നിയന്ത്രണം വിട്ട ബസ് ചിനാബ് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ആറുപേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഖം രേഖപ്പെടുത്തി.

അപകടത്തെക്കുറിച്ച് അന്വേഷിക്കാനും പരുക്കേറ്റവര്‍ക്ക് വേണ്ട ചികില്‍സാസഹായം നല്‍കാനും ഒമര്‍ ജില്ലാനേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.