ബാഗ്ദാദ്: ഇറാക്കിലെ കിര്‍കുക് നഗരത്തിലുണ്ടായ ബസ് അപകടത്തില്‍ സത്രീകളുള്‍പ്പടെ 25 പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദില്‍നിന്ന് വടക്കന്‍ കുര്‍ദീഷ് പ്രവിശ്യയായ ദോഹയിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ തീപിടിച്ച ബസിനുള്ളിലുള്ള യാത്രക്കാര്‍ വെന്തുമരിക്കുകയായിരുന്നു. ബസിന്റെ ഓട്ടോമാറ്റിക് വാതിലുകള്‍ തുറക്കാതിരുന്നതും മരണസംഖ്യ ഉയരാന്‍ കാരണമായത്.