കോഴിക്കോട്: ഫറോക്കില്‍ മൂന്ന്‌ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. പത്ത് പേരുടെ നില ഗുരുതരമാണ്. ദേശീയപാത ചെറുവണ്ണൂരില്‍ രണ്ട് സ്വകാര്യ ബസുകളും ഒരു കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Ads By Google

ഇന്ന് രാവിലെ 8.45 ഓടെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ദേശീയപാതയില്‍ അപകടത്തിന് വഴിവെച്ചത്. തൃശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒരു കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കോഴിക്കോട്ട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന മറ്റൊരു സ്വകാര്യ ബസുമാണ് അപകടത്തില്‍പെട്ടത്.

രാവിലെ പെയ്ത മഴയില്‍ വാഹനം തെന്നിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.