accident-logoകൊച്ചി:കളമശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു.50 ലധികം പേര്‍ക്ക് പരിക്കേറ്റു. കളമശ്ശേരി സ്വദേശി രവി, എസ്.ബി.ടി ജീവനക്കാരന്‍ അംബുജാക്ഷന്‍, ബാലചന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. എറണാകുളത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ്, എതിരെവന്ന സ്വകാര്യബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ കളമശ്ശേരി സഹകരണമെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഇവരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്.