കോഴിക്കോട്:കൊടുവള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു.

മാനന്തവാടിയില്‍നിന്നും കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസില്‍ മണല്‍ കയറ്റിവന്ന ടിപ്പര്‍ലോറി ഇടിയ്ക്കുകയായിരുന്നു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.