ദുബായ്: അബുദാബിയില്‍ ബസ് അപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ നാലുപേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മുസാഫാഹില്‍ നിന്നു അബുദാബിയിലെ കെട്ടിടനിര്‍മാണ സൈറ്റിലേക്കു വരികയായിരുന്ന ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

ഇന്ത്യക്കാരായ മൂന്നു പേരും അപകടസ്ഥലത്തും ബസ്സിന്റെ പാക്കിസ്താന്‍കാരനായ ഡ്രൈവര്‍ ആശുപത്രിയിലേക്കുളള മാര്‍ഗമധ്യേയുമാണ് മരിച്ചത്. അമ്പതു യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ഇതില്‍ 26 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശുകാരനും ആശുപത്രിയിലാണ്.