എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗത്തെ ശ്രമത്തെ ചെറുക്കുന്ന പെണ്‍കുട്ടികളെ തീവെയ്ക്കുന്നത് യു.പിയില്‍ വ്യാപകമാകുന്നു
എഡിറ്റര്‍
Friday 11th January 2013 10:56am

ലക്‌നോ: ബലാത്സംഗ ശ്രമത്തെ ചെറുക്കുന്ന പെണ്‍കുട്ടികളെ പൊള്ളിക്കുന്നത് ഉത്തര്‍പ്രദേശില്‍ വര്‍ധിക്കുന്നു. ഫറൂഖാബാദ് ജില്ലയില ഫത്തേഡഡില്‍ ബലാത്സംഗ ശ്രമത്തെ ചെറുത്ത 4 കാരിയെ തീവെച്ചതാണ് ഇതില്‍ ഒഇടുവിലത്തേത്.

Ads By Google

പത്ത് ദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ പൊള്ളിക്കല്‍ സംഭവമാണിത്. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായത് മാത്രമല്ല ഇത് കാണിക്കുന്നത് മറിച്ച ദല്‍ഹി കൂട്ടബലാത്സംഗത്തിനെതിരെ രാജ്യം ഇന്നുവരെ കാണാത്ത ജനരോഷം ആഞ്ഞടിച്ചിട്ടും അതൊന്നും സമൂഹത്തില്‍ മാറ്റം ഉണ്ടാക്കിയിട്ടില്ല എന്നുമാണ്.

ദേഹമാസകലം പൊള്ളലേറ്റ് എട്ടാം ക്ലാസുകരി സഫായിയിലെ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയാണ് ഇപ്പോള്‍. ഈ ക്രൂരകൃത്യം ചെയ്ത അതേന്ദ്രയെന്ന യുവാവ് ദിവസങ്ങളായി ഈ കുട്ടിയെ ശ്യപ്പെടുത്തകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച അതേന്ദ്ര ആരുമില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയാുമായിരുന്നു.

എന്നാല്‍ യുവാവിന്റെ ബലപ്രയോഗം പെണ്‍കുട്ടി ശക്തമായി ചെറുക്കുകായിരുന്നു. ശ്രമം പരാജയപ്പെട്ടതില്‍ കുപതനായ അതേന്ദ്ര പെണ്‍കുട്ടിയെ തീവെച്ചു. 80 ശതമാനം പൊള്ളലോടെ പെണ്‍കുട്ടിയെ ഉടനെ ലോഹ്യ ആശുപത്രയിലെത്തിക്കുകയും പിന്നീട് സഫായിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിനായിട്ടില്ല.

കഴിഞ്ഞ ആറിന് അലഹബാദിലെ ശങ്കര്‍ഗഢിലും സമാന സംഭവമുണഅടായി. പെണ്ഡകുട്ടി ഒച്ചവെച്ചതിനെ തുടര്‍ന്ന് ഓടിപ്പോയ അക്രമി അരമണിക്കൂറിനകം തിരിച്ചെത്തി പെണ്‍കുട്ടിക്ക് മേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ് പൊള്ളലേറ്റ് അലഹബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഈ കുട്ടിയുടേയും നില അതീവ ഗുരുതരമാണെന്ന ഡോക്ടര്‍മാര്‍ പറയുന്നതു.

പുതുവത്സര നാളില്‍ ഹത്രായസ് ജില്ലയിലെ ലൊഹാഢയില്‍ അര്‍ജുന്‍ എന്നയാള്‍ തീവെച്ച പതിനെട്ടുകാരിക്ക് 90 ശതമാനമാണ് പൊള്ളലേറ്റത്. അലിഗഢിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. രണ്ട് മക്കളുള്ളയാളാണ് അര്‍ജഡുന്‍. ഇയാളെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ ദിനം പ്രതിയെന്നോണം വര്‍ധിക്കുമ്പോഴും സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബി.എസ്.പിയുടെ ശ്രമമാണ് ഇത്തരം പ്രചാരവേലകളെന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ അധികാരമേറ്റ അഖിലേഷ് സര്‍ക്കാരിന്റെ ന്യായം

Advertisement