മ്യാന്‍മാര്‍: ജനങ്ങള്‍ വോട്ട് ചെയ്താല്‍ ആങ് സാന്‍ സ്യൂചിയെ പ്രസിഡന്റായി അംഗീകരിക്കാന്‍ തയ്യാറാണെന്ന് പട്ടാള ഭരണകൂട തലവന്‍ താന്‍ സെന്‍. ഭരണ മാറ്റത്തിന് താന്‍ തയ്യാറാണെന്നും സ്യൂചിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും താന്‍ സെന്‍ അറിയിച്ചു. ബി.ബി.സിയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് താന്‍ സെന്‍ ഇക്കാര്യം അറിയിച്ചത്.

Ads By Google

മ്യാന്‍മാറിന്റെ നവോത്ഥാനത്തിനായി സ്യൂചിയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂ. 2015 ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്താല്‍ സ്യൂചിക്ക് പ്രസിഡന്റാകാം. താന്‍ സെന്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ ആവശ്യത്തിന് ഭൂരിപക്ഷമുള്ള പട്ടാള ഭരണകൂടം രാഷ്ട്രീയത്തില്‍ തുടര്‍ന്നും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മ്യാന്‍മാറില്‍ ജനാധിപത്യത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ് താന്‍ സെന്നിന്റെ നിലപാടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സ്യചിയുമായി ചര്‍ച്ചകള്‍ നടത്താനും ഈയിടെ പട്ടാള ഭരണകൂടം തയ്യാറായിരുന്നു.