പാരീസ്: ഇസ്‌ലാം മത വിശ്വാസികളായ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ(മുഖാവരണം) ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഫ്രാന്‍സില്‍ അടുത്തമാസം 11ന് നിലവില്‍ വരും. നിരോധനം ലംഘിക്കുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും ബുര്‍ഖ നീക്കം ചെയ്യാന്‍ അവശ്യപ്പെടാനും പോലീസിന് അധികാരമുള്ളതാണ് നിയമം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമം പാലിക്കാന്‍ തയ്യാറാവാത്തവരില്‍ നിന്ന് 150 യൂറോ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തേക്ക് ചില ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതിന് തയാറാവാത്തവരില്‍ നിന്ന് പിഴ ഈടാക്കും.

കഴിഞ്ഞ വര്‍ഷമാണ് ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം ഫ്രഞ്ച് പാര്‍ലമെന്റ് പാസാക്കിയത്. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നിയമം ഇതുവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് നിരോധിനത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്.