Categories

ബുര്‍ജ് ദുബൈ ഇനി ബുര്‍ജ് ഖലീഫ/watch video

burj-khalifa-bin-sayidദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് (ദുബൈ ടവര്‍) ലോകത്തിന് തുറന്ന് കൊടുത്തു. കെട്ടിട വിസ്മയം ‘ബുര്‍ജ് ഖലീഫ ബിന്‍ സായിദ്’ എന്ന പേരിലാണ് അറിയപ്പെടുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ അല്‍ മഖ്തും ആണ് ബുര്‍ജ് ഉദ്ഘാടനം ചെയ്തത്. ബുര്‍ജ് ഖലാഫയിലൂടെ ദുബൈ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തപ്പെട്ട്ു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകളുടെയും വര്‍ണാഷോഷത്തോടെയും നടന്ന ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാന്‍ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും നിരവധി പേര്‍ എത്തിയിരുന്നു.

828 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 160 നിലകളാണുള്ളത്. 7,000 കോടിയോളം രൂപ ചെലവു കണക്കാക്കുന്ന ടവറിന്റെ 124 ാം നിലയില്‍ നിന്നാല്‍ ദുബായ് നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. മററ് എമിറേററുകളും വാച്ച് ടവറില്‍ നിന്നാല്‍ കാണാം.

00 കിലോ മീറ്റര്‍ അകലെ നിന്ന് പോലും ദൃശ്യമാകുന്ന കെട്ടിടത്തില്‍ പത്ത് വന്‍കിട സ്റ്റാര്‍ ഹോട്ടലുകളും നിരവധി ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാതലത്തില്‍ ഏറെ പഴി കേള്‍കേണ്ടി വന്ന ദുബൈ ഭരണാധികാരികള്‍ക്ക് ഇത് സ്വപ്ന സാഫല്യത്തിന്റെ നിമിഷമാണ്. കെട്ടിടത്തിന്റെ 124ാം നിലയില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് നഗരം കാണാനുള്ള സൗകര്യവുമുണ്ട്.

അമേരിക്കക്കാരനായ അഡ്രിയാന്‍ സ്മിത്ത് രൂപകല്പന ചെയ്ത ബുര്‍ജ് ദുബായ് തിരക്കേറിയ ഷേഖ് സയീദ് റോഡിലാണ്. ടൊറാന്‍േറാവിലെ സി എന്‍ ടവറിനേക്കാള്‍ 900 അടി ഉയരമുണ്ടാവും ഇതിന്. ഫിബ്രവരിയിലേ അപ്പാര്‍ട്ടുമെന്റുകള്‍ താമസക്കാര്‍ക്ക് കൈമാറുകയുള്ളൂവെങ്കിലും ചൊവ്വാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് 124ാം നിലയിലെ ഒബ്‌സര്‍വേഷന്‍ ഡെക്കില്‍ കയറിനിന്ന് ലോകം വീക്ഷിക്കാന്‍ അവസരം ലഭിക്കും.

900 അപ്പാര്‍ട്ടുമെന്റുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഡിസൈനറായ ജോര്‍ജിയോ ആര്‍മണി ഇന്റീരിയര്‍ നിര്‍വഹിച്ച ആര്‍മണി റസിഡന്‍സുകള്‍ ഒമ്പതാം നില മുതല്‍ 16ാം നിലവരെയാണ്. ആര്‍മണി ഹോട്ടല്‍ ദുബായിയും ഇവിടെയാണ്. 43, 76 നിലകളിലുള്ള സ്‌കെലോബികളില്‍ സ്വിമ്മിങ്പൂളുകളും റിക്രിയേഷന്‍ മുറികളും ഒരുക്കിയിട്ടുണ്ട്. 26 ടെറസുകളുണ്ട്. 37 നിലകള്‍ ഓഫീസുകള്‍ക്കായാണ് മാറ്റിവെച്ചിട്ടുണ്ട്. 57 ലിഫ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

2004 സപ്തംബര്‍ 21നാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്. മൂന്നു ദിവസത്തിനുള്ളില്‍ ഒരുനില എന്ന തോതിലായിരുന്നു ടവറിന്റെ നിര്‍മ്മാണം നടന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.