ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വ്യക്തി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു. 38 വയസ്സുകാരനായ അതിരാമന്‍ കണ്ണനാണ് മരിച്ചത്.

കഴിഞ്ഞ 11നാണ് സംഭവം. ബുര്‍ജ് ഖലീഫയുടെ 147ാം നിലയില്‍ നിന്ന് റൂമിലെ ജനാലയിലൂടെ ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. എന്നാല്‍ 108മത്തെ നിലയില്‍ വീണ് ശരീരം ചിന്നിച്ചിതറി. ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍ക്കൊടുവിലാണ് അളെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ വര്‍ഷം കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യത്തെ ആത്മഹത്യയാണിത്. ലീവ് വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തൊഴിലുടമ അനുവദിച്ചിരുന്നില്ലെന്നും അതാണ് ആത്മഹത്യ കാരണമെന്നും സംശയിക്കപ്പെടുന്നു. ദുബൈ പോലീസ് അത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.