Categories

ബുര്‍ജ് ദുബൈ ഉദ്ഘാടനം നാലിന്

burj-dubai-towerദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബൈ ജനുവരി നാലിന് യു എ ഇ വൈസ് പ്രേസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യും. കെട്ടിടത്തിന്റെ യഥാര്‍ത്ഥ ഉയരം സംബന്ധിച്ച വിവരങ്ങള്‍ ഉടമസ്ഥരായ ദുബൈ ഹോള്‍ഡിങ്‌സിനു കീഴിലുള്ള എമാര്‍ പ്രോപ്പെര്‍ട്ടീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. കെട്ടിടത്തിന് ഏകദേശം 160 നിലകളുണ്ടെന്നാണ് കരുതുന്നത്.

100 കിലോ മീറ്റര്‍ അകലെ നിന്ന് പോലും ദൃശ്യമാകുന്ന കെട്ടിടത്തില്‍ പത്ത് വന്‍കിട സ്റ്റാര്‍ ഹോട്ടലുകളും നിരവധി ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളുമുണ്ടാകും. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാതലത്തില്‍ ഏറെ പഴി കേള്‍കേണ്ടി വന്ന ദുബൈ ഭരണാധികാരികള്‍ക്ക് ഇത് സ്വപ്ന സാഫല്യത്തിന്റെ നിമിഷമാണ്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും വി ഐ പികളും എത്തുന്നുണ്ട്. കെട്ടിടത്തിന്റെ 124ാം നിലയില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് നഗരം കാണാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.