എഡിറ്റര്‍
എഡിറ്റര്‍
റിസ്റ്റ് വാച്ച് മൊബൈല്‍ ഫോണുമായി ബര്‍ഗ് ഇന്ത്യയില്‍
എഡിറ്റര്‍
Sunday 15th April 2012 2:12pm

ന്യൂദല്‍ഹി: ഇനി നിങ്ങളുടെ കൈത്തണ്ടയിലെ വാച്ച് ഉപയോഗിച്ച് ഫോണ്‍ വിളിക്കുകയും, എസ്.എം.എസ് അയക്കുകയുമൊക്കെ ചെയ്യാം. നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസ്റ്റ് വാച്ച് കമ്പനി ബര്‍ഗ് പുതിയതരം വാച്ചുകള്‍ ഇന്ത്യന്‍ വിപണയിലെത്തിച്ചിരിക്കുകയാണ്.

ദല്‍ഹിയിലെ കിര്‍ത്തി നഗര്‍ മുമെന്റ്‌സ് മാളില്‍ ബര്‍ഗിന്റെ പുതിയ ഷോറൂം തുറന്നുകഴിഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ മുഴുവനും ഇത്തരൂം ഷോറൂമുകള്‍ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബര്‍ഗ് 9, ബര്‍ഗ് 10, ബര്‍ഗ് 11, ബര്‍ഗ്് 12, ബര്‍ഗ് 13 എന്നിങ്ങനെയുള്ള മോഡലുകളിലുള്ള റിസ്റ്റ് വാച്ചുകളാണ് കമ്പനി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. 9,000 മുതല്‍ 24,000 വരെ വിലയുള്ള വാച്ചുകളുണ്ട് ഇക്കൂട്ടത്തില്‍.

മൊബൈല്‍ ഫോണിന്റെ എല്ലാ ഗുണഗണങ്ങളും ഈ വാച്ചുകള്‍ക്കുണ്ടെന്നാണ് ബര്‍ഗ് അവകാശപ്പെടുന്നത്.

മൊബൈല്‍ ഫോണിന്റെ എല്ലാ ഗുണഗണങ്ങളും ഈ വാച്ചുകള്‍ക്കുണ്ടെന്നാണ് ബര്‍ഗ് അവകാശപ്പെടുന്നത്.

Advertisement