എഡിറ്റര്‍
എഡിറ്റര്‍
‘ബണ്ടിചോറിന് 10 വര്‍ഷം തടവ്’; സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചു
എഡിറ്റര്‍
Monday 22nd May 2017 4:59pm


തിരുവനന്തപുരം: തലസ്ഥാനത്തെ പ്രവാസി മലയാളിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആഡംബര കാര്‍ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിങ്ങിന് (44) പത്ത് വര്‍ഷം തടവ് ശിക്ഷ. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.


Also read  ‘മോദിയെ കൊല്ലുന്നവര്‍ക്ക് 50 കോടി പാരിതോഷികം’; മോദിയുടെ തലയ്ക്ക് വിലയിട്ട് പാകിസ്ഥാനില്‍ നിന്ന് ഫോണ്‍ സന്ദേശം


മുന്നൂറോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയായ ബണ്ടിചോറിനെ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം സ്ഥിരം കുറ്റവാളിയായും കോടതി പ്രഖ്യാപിച്ചു.

ദേവീന്ദര്‍ സിങ്ങിന് മേല്‍ ചുമത്തപ്പെട്ട ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി വ്യക്തമാക്കിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ നാലു വര്‍ഷമായി തടവില്‍ കഴിയുന്ന ഇയാള്‍ ജാമ്യത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

2013 ജനുവരി 21നാണ് തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായരുടെ ഹൈടെക് സുരക്ഷയുള്ള വീട്ടില്‍ നിന്ന് 30ലക്ഷം രൂപയുടെ മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ കാര്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ഡി.വി.ഡി പ്‌ളേയര്‍, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയവ ബണ്ടിചോര്‍ മോഷ്ടിച്ചത്.


Dont miss ‘നമുക്ക് ഹര്‍ഷ് ഗോയങ്കേയുടെ കാട്ടിലെ സിംഹത്തിന് വേണ്ടി രണ്ട് മിനുട്ട് മൗനം ആചരിക്കാം’; ഐ.പി.എല്‍ കിരീടം കൈവിട്ട പൂനെ ടീമുടമയെ പൊങ്കാലയിട്ട് ധോണി ആരാധകര്‍


മോഷ്ടിച്ച കാര്‍ പിന്നീട് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബണ്ടിചോറിനെ പൂനെയില്‍ നിന്നാണ് പിടികൂടിയത്. നന്തന്‍കോട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വിമല്‍കുമാറിന്റെ കാര്‍ മോഷ്ടിച്ചെടുത്താണ് വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയത്.

Advertisement