എഡിറ്റര്‍
എഡിറ്റര്‍
മിന്നല്‍ സാംസണ്‍; ബട്ടല്‌റെ പുറത്താക്കിയ സഞ്ജു സാംസണിന്റെ അസാമാന്യ ഫീല്‍ഡിംഗ് കാണാം, വീഡിയോ
എഡിറ്റര്‍
Saturday 22nd April 2017 11:03pm

മുംബൈ: ഇന്ന് മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റു കൊണ്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന് ക്രിക്കറ്ററെന്ന നിലയില്‍ താനെത്ര പ്രധാനപ്പെട്ടതാണെന്ന് മലയാളികളുടെ മുത്ത് സഞ്ജു സാംസണ്‍ തെളിയിച്ചിരിക്കുകയാണ്.

നേരത്തെ തന്നെ തന്റെ അസാമാന്യ ഫീല്‍ഡിംഗ് കൊണ്ട് സഞ്ജു ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളുണ്ടാവില്ല.

മുംബൈ താരം ജോസ് ബട്ട്‌ലറെ പുറത്താക്കാനായി സഞ്ജു ഫീല്‍ഡില്‍ പറക്കുകയായിരുന്നു. നിതീഷ് റാണയുടെ ഷോട്ടില്‍ സിംഗിളിനായി ഓടിയ ബട്ടലര്‍ ഓടിയെത്തും മുമ്പ് തന്നെ പന്ത് പത്ത് വാരയ്ക്കുള്ളില്‍ നിന്നും കയ്യിലൊതുക്കിയ സഞ്ജു കണ്ണും പൂട്ടി എറിയുകയായിരുന്നു.

സഞ്ജുവിന് പിഴച്ചില്ല. നിലത്തു വീണ സഞ്ജു എഴുന്നേല്‍ക്കുമ്പോളേക്കും ബട്ട്‌ലര്‍ പുറത്തായിരുന്നു.

അതേസമയം, ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ദില്ലി ടീമിന്റെ സ്‌കോര്‍ 57 ന് 6 എന്ന നിലയിലാണ്. വാങ്കഡയില്‍ ദില്ലി ബാറ്റ്‌സ്മാന്മാര്‍ ഓരോരുത്തരായി കൊഴിഞ്ഞു പോവുകയായിരുന്നു.

നേരത്തെ ബാറ്റ് ചെയ്ത മുംബൈ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും സഹീര്‍ ഖാന്റെ സംഘത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.


Also Read: അമ്പലപ്പുഴയില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടിസ്ഥാപന ഉടമ പെട്രാളൊഴിച്ച് കത്തിച്ചു


142 നായിരുന്നു മുംബൈ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 28 എടുത്ത ബട്‌ലറും 24 എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും 26 എടുത്ത പൊള്ളാര്‍ഡുമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിര്‍ത്തിയിരുന്നു.

Advertisement