എഡിറ്റര്‍
എഡിറ്റര്‍
ബുള്ളറ്റ് ട്രെയിന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബി.ജെ.പിയുടെ തന്ത്രം മാത്രം; വിമര്‍ശനവുമായി ശിവസേന
എഡിറ്റര്‍
Thursday 14th September 2017 11:08am

മുംബൈ: ജപ്പാന്റെയും ഇന്ത്യയുടെയും സംയുക്ത നേതൃത്വത്തിലുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ അംബയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ഉദ്ഘാടനം നടത്താനിരിക്കെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്.

അഹമ്മദാബാദിനും മുംബൈക്കും ഇടയിലായി നിരവധി ട്രെയിനുകള്‍ ഉള്ളപ്പോള്‍ തന്നെ ഇത്രയും പണം മുടക്കി പുതിയ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടു വരുന്നത് ഗുജറാത്ത് തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെ തന്ത്രമാണെന്നുമാണ് വിമര്‍ശനം.

ശിവസേനയുടെ മുഖ പത്രമായ സാംനയിലെ എഡിറ്റേറിയലിലൂടെയാണ് ബി.ജെ.പിക്കെതിരായ വിമര്‍ശനം ഉന്നയിച്ചത്.  രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ആണ് നേക്കേണ്ടത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൊണ്ട് രാജ്യത്തിന് പ്രത്യകിച്ച് ഉപകാരമൊന്നുമില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.

 


Also Read റോഹിങ്ക്യ വിഷയം; എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്ന് ഓങ് സാങ് സൂക്കിയോട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ


വിദര്‍ഭ, മറാത്ത്‌വാഡ, കൊങ്കണ്‍ എന്നിവിടങ്ങളിലെക്ക് പുതിയ റെയില്‍ പദ്ധതികള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള എം.എല്‍.എമാരും എം.പിമാരും ആവശ്യപ്പെട്ടെങ്കിലും അവയെ അവഗണിക്കുകയാണ് പകരം പ്രത്യേകിച്ച് ഒരു ഗുണവുമില്ലാത്ത ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും കൊണ്ട് വന്നിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
മുംബൈ മുതല്‍ അഹമ്മദാബാദ് വരെയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നിലവില്‍ വരുന്നത്. 508 കി.മീ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2022ല്‍ പൂര്‍ത്തിയാവുമെന്നാണ് കേന്ദ്രത്തിന്റെ വാദം. ആദ്യ ഘട്ട സര്‍വീസിന് 24 ഹൈ സ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുകയും രണ്ടാംഘട്ടം മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ട്രെയിനുകളും ഉപയോഗിക്കും.

Advertisement