karkareമുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കാര്‍ക്കരെയുടെതടക്കമുള്ള ബുള്ളറ്റ് പ്രൂഫ് വാങ്ങിയ ഫയല്‍ കാണാതായ സംഭവത്തില്‍ മുന്‍ കമ്മീഷണര്‍ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്ക് ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചു. ഈ മാസം നാലിനു മുമ്പാകെ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഫയല്‍ കണ്ടെത്തിയിരുന്നെങ്കിലും സുപ്രധാന പേജുകള്‍ അതില്‍ നിന്നും നീക്കം ചെയ്തിരുന്നു. കാര്‍ക്കരെയുടെ ബുള്ളറ്റ് പ്രൂഫ് കാണാതായ ഉടനെയാണ് ഇത് സംബന്ധിച്ച ഫയലും അപ്രത്യക്ഷമായത്. നേരത്തെ അഴിമതി ിവരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മുംബൈ പോലീസിന് വാങ്ങിയ ജാക്കറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കാര്‍ക്കരെയുടെ ഭാര്യ കവിതാ കാര്‍ക്കരെയും വ്യക്തമാക്കിയിരുന്നു.

Subscribe Us:

മുംബൈ ഭീകരാക്രമണ സമയത്ത് കാമാ അശുപത്രിക്ക് സമീപത്ത് വെച്ചാണ് കാര്‍ക്കരെ കൊല്ലപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് കാണാതായിരുന്നു. കാര്‍ക്കരെ ധരിച്ചിരുന്ന ജാക്കറ്റ് വെടിയുണ്ടകളെ തടുക്കുന്ന തരത്തിലുള്ളതായിരുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.