ന്യൂദല്‍ഹി: ദില്ലിയില്‍ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദരിയാഗഞ്ച് മേഖലയില്‍ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ജുമാമസ്ജിദിനടുത്തുള്ള പഴയ മൂന്ന്് നിലകെട്ടിടമാണ് തകര്‍ന്ന് വീണത്.

അമ്പതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ അനുബന്ധ കെട്ടിടം കൂടി തകര്‍ന്ന വീണത് വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് മേലെയും കെട്ടിടാവഷിഷ്ടങ്ങള്‍ പതിച്ചു. ഇത് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി.

അപകടമേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്്. പോലീസും, ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായക് ജയപ്രകാശ് നഗര്‍ ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു.

ദില്ലിയിലെ പുരാതന കെട്ടിടങ്ങള്‍ നിറഞ്ഞ ഖനിയിലെ എഴുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ തകര്‍ന്ന് വീണത്. കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ കിഴക്കന്‍ ദില്ലിയിലും സമാന സംഭവം റിപ്പോര്‍ട്ട ചെയ്തിരുന്നു. അന്ന്് ഏഴ് നില നില കെട്ടിടം തകര്‍ന്ന് വീണ് 70 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തു.