ബാംഗ്ലൂര്‍ : ബ്യാലാപൂര്‍ ഐ എസ് ആര്‍ ഒ കേന്ദ്രത്തിനു സമീപം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിവെപ്പ്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് വെടിവെപ്പ് നടത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരുടെ ആക്രമണത്തെ ചെറുത്തതോടെ അക്രമികള്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടാനായില്ല. തീവ്രവാദി ആക്രമണമാകാന്‍ സാധ്യതയില്ലെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ അറിയിച്ചു.