എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണു
എഡിറ്റര്‍
Saturday 16th November 2013 10:22pm

kozhikkode

കോഴിക്കോട് : കോഴിക്കോട് പാലാഴിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ പലരും കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഫയര്‍ഫോഴ്‌സ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാലാഴിയിലെ നിര്‍മ്മാണത്തിലിരുന്ന ഷോപ്പിങ് മാളിന്റെ ഒരു നിലയാണ് തകര്‍ന്ന് വീണത്.

നിര്‍മ്മാണതൊഴിലാളികളായ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കള്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവര്‍.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിയയില്‍ പലരും കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ക്രീറ്റുകള്‍ക്കിടയില്‍ നിന്നും ആറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇനിയും ആരെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടപ്പുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്.

 

Advertisement