എഡിറ്റര്‍
എഡിറ്റര്‍
റോബോര്‍ട്ട് വഴി നിയന്ത്രിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ഉണ്ടാക്കാം
എഡിറ്റര്‍
Tuesday 12th November 2013 10:54am

moss

ലണ്ടന്‍: ഇനി ആപ്പിളിന്റേയും ഗാലക്‌സിയുടേയുമൊന്നും സ്മാര്‍ട്‌ഫോണ്‍ ഇനി വേണ്ട. റോബോര്‍ട്ട് നിയന്ത്രിക്കുന്ന സ്മാര്‍ട്‌ഫോണ്‍ സ്വയം ഉണ്ടാക്കാം. സ്മാര്‍ട്‌ഫോണ്‍ നിയന്ത്രിക്കുന്ന കാന്തിക റോബോര്‍ട്ടാണ് എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

മോസ് എന്ന റോബോര്‍ട്ട് കണ്‍സ്ട്രക്ഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം. മൊഡ്യൂലാര്‍ റോബോര്‍ടിക്‌സാണ് പുതിയ കണ്ടെത്തലിന് പിറകില്‍.

റോബോര്‍ട്ടില്‍ ഘടിപ്പിച്ച ബ്ലൂട്ടൂത്ത് മൊഡ്യൂള്‍ വഴി സ്മാര്‍ട്‌ഫോണും ടാബ്ലറ്റും നിയന്ത്രിക്കാന്‍ കഴിയും. രണ്ടര വര്‍ഷത്തെ അധ്വാനത്തിന് ശേഷമാണ് മോസ് വികസിപ്പിച്ചെടുത്തതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം പോളിമര്‍ ബാറ്ററിയാണ് റോബോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. വരുന്ന ജനുവരിയോടെ പുതിയ ഡിവൈസിന്റെ പരിഷ്‌കരിച്ച രൂപം പുറത്തിറക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Advertisement