എഡിറ്റര്‍
എഡിറ്റര്‍
ബജറ്റ് ചോര്‍ച്ച; വസ്തുത ഇതാണ് ; ചെന്നിത്തലയുടെ കയ്യില്‍ കിട്ടിയത് മാധ്യമങ്ങള്‍ക്ക് അയച്ച 15 പേജ്
എഡിറ്റര്‍
Friday 3rd March 2017 12:36pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഉയര്‍ത്തിക്കാണിച്ചത് 10:25 ഓടെ മാധ്യമങ്ങള്‍ക്ക് അയച്ച 15 പേജുള്ള ബജറ്റ് ഹൈലറ്റ്‌സ്. 135 പേജാണ് ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗം. 27 ബുക്കുകളിലായി ആയിരക്കണക്കിന് പേജുകളാണ് യഥാര്‍ത്ഥത്തില്‍ ബജറ്റ്.

ബജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ ബജറ്റ് ഹൈലൈറ്റ്‌സ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു.

ഇതിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ ലഭിച്ച 15 പേജുള്ള ബജറ്റ് ഹൈലൈറ്റ്്സാണ് പ്രതിപക്ഷ നേതാവ് ബജറ്റ് പൂര്‍ണമായും ചോര്‍ന്നെന്ന തരത്തില്‍ അവതരിപ്പിച്ചത്.

ബജറ്റ് അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ട വേളയിലാണ് ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയത്. ബജറ്റിന്റെ കോപ്പി തന്റെ ഓഫീസില്‍ നിന്നും അയച്ചു തന്നു എന്നാണ് ചെന്നിത്തല അവകാശപ്പെട്ടത്.


Dont Miss സഭയ്ക്കുള്ളില്‍ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം; പുറത്ത് രമേശ് ചെന്നിത്തലയുടെയും: ബജറ്റിന്റെ കോപ്പിയുമായി രമേശ് ചെന്നിത്തലയുടെ സമാന്തര ബജറ്റ് 


എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബജറ്റ് ഹൈലെറ്റായ 15 പേജുള്ള വിവരങ്ങളാണ് ചെന്നിത്തലയുടെ ഓഫീസിന് ലഭിച്ചത്. ഇത് ചെന്നിത്തലയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബജറ്റ് പൂര്‍ണമായും ചോര്‍ന്നു എന്ന് പറഞ്ഞുകൊണ്ട് ചെന്നിത്തല രംഗത്തെത്തിയത്.

ധനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഗ്രാഫിക്‌സ് സൗകര്യത്തിന് വേണ്ടിയാണ് ബജറ്റ് ഹൈലൈറ്റ്‌സ് അയച്ചുകൊടുത്തിരുന്നത്.


Dont Miss ചോര്‍ന്നത് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കിയ കുറിപ്പ്: പ്രധാന രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി 


ബജറ്റ് ആരും ചോര്‍ത്തിയിട്ടില്ലെന്നും പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആ സമയം തന്നെ നിയമസഭയില്‍ വിശദീകരിച്ചത്.

പ്രധാന ബജറ്റ് രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്നും ബജറ്റിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ കുറിപ്പാണ് ചോര്‍ന്നതെന്നും ധനമന്ത്രി തോമസ് ഐസ്‌ക്കും വ്യക്തമാക്കി.

Advertisement