എഡിറ്റര്‍
എഡിറ്റര്‍
ബജറ്റ് ചോര്‍ച്ച: പ്രതിപക്ഷത്തിന്റെ പരാതിയില്‍ സര്‍ക്കാര്‍ നിയമ സെക്രട്ടറിയോട് ഉപദേശം തേടി
എഡിറ്റര്‍
Sunday 5th March 2017 9:46am

തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ബജറ്റ് ചോര്‍ന്ന വിഷയത്തില്‍ സര്‍ക്കാര്‍ നിയമസെക്രട്ടറിയോട് വിശദീകരണം തേടി. ബജറ്റ് ചോര്‍ന്നത് ചട്ടലംഘനമെന്ന പ്രതിപക്ഷത്തിന്റെ പരാതിയിലാണ് ചീഫ് സെക്രട്ടറിയോട് ഉപദേശം തേടിയത്.

ബജറ്റ് രേഖകള്‍ പുറത്തുപോയതിന്റെ വെളിച്ചത്തില്‍ ഒൗദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് ധനമന്ത്രി തോമസ് ഐസക്കിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

പ്രോസിക്യൂഷനൊപ്പം, ബജറ്റ് ചോര്‍ച്ചയുടെ കാര്യത്തില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാനായി വിശദമായ അന്വേഷണവുംപ്രഖ്യപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ബജറ്റ് രേഖകള്‍ ഔദ്യോഗികമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ചോര്‍ത്തുക എന്നത് 1923 ലെ ഒഫീഷ്യല്‍ സീക്രട്ട് ആക്ടിലെ 5(2) 5(1) ബി പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണ്. നന്ദലാല്‍ മോറും പഞ്ചാബ്, ഹരിയാന സംസ്ഥാനവും തമ്മിലുള്ള കേസിന്റെ വിധിയില്‍ പാര്‍ലമെന്റിലോ നിയമസഭയിലോ അവതരിപ്പിക്കും വരെ ബജറ്റ് നിര്‍ദേശം പുറത്തു പോകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.


Dont Miss കെജ്‌രിവാളിനും പരീക്കര്‍ക്കും പിന്നാലെ വോട്ടര്‍മാരോട് പണം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് അഖിലേഷ് യാദവ് 


അതിനാല്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച മന്ത്രി തോമസ് ഐസക്കിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്നാണ് ചീഫ് സെക്രട്ടറിക്ക അയച്ച കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടത്.

Advertisement