Administrator
Administrator
വിമാന കമ്പനികള്‍ നിരക്ക് കുറച്ചു
Administrator
Sunday 11th October 2009 9:20pm

airindiaexpress

ജിദ്ദ: അവധി, ഉല്‍സവ സീസണ്‍ കഴിഞ്ഞതോടെ എയര്‍ ഇന്ത്യ അടക്കം വിമാനങ്ങള്‍ യാത്രാ നിരക്കില്‍ കുറവു വരുത്തി. പുതിയ നിരക്ക് അനുസരിച്ച് എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് റിട്ടേണടക്കം നികുതി കൂടാതെ 1399റിയാലാണ് നിരക്ക്. ഇതുവരെ ഇത് 1599റിയാലായിരുന്നു. ഒരു ഭാഗത്തേക്ക് മാത്രം 999റിയാലായിരുന്നത് 899റിയാലായി കുറച്ചിട്ടുണ്ട്. ഒമാന്‍ എയര്‍ ഇതേ സെക്ടറില്‍ റിട്ടേണടക്കം 881റിയാലാണ് ഈടാക്കുന്നത്. റിട്ടേണടക്കം 1150റിയാലും. മറ്റു വിമാനക്കമ്പനികള്‍ ഒരു ഭാഗത്തേക്കും റിട്ടേണടക്കവും താഴെ പറയും പ്രകാരമാണ്. എമിറേറ്റ്‌സ്: 1050,1620, ഖത്തര്‍എയര്‍വേസ്: 900,1320, ജെറ്റ് എയര്‍വേസ്: 800,1150, ഇത്തിഹാദ്: 957 ,1595. കൊച്ചിയിലേക്ക് ജിദ്ദയില്‍നിന്നുള്ള നിരക്ക് ഇപ്രകാരമാണ്: ഒമാന്‍ എയര്‍വേസ്: 780, 1150, എമിറേറ്റ്‌സ്: 1150,1600, ഇത്തിഹാദ്: 726,1210. ലഖ്‌നോവിലേക്ക് റിട്ടേണടക്കം ഒമാന്‍ എയര്‍വേസ് 1000റിയാലാണ് ഈടാക്കുന്നത്. ഒരു ഭാഗത്തേക്ക് മാത്രം 600റിയാലും. ജെറ്റ് എയര്‍വേസിന് 1200, 930റിയാലാണ് നിരക്ക.
ികുതിയില്‍ വ്യത്യാസമുണ്ടാകും.
ഏതാണ്ടെല്ലാ ബജറ്റ് എയര്‍വേസുകളും ഇതിന് ആനുപാതികമായി ചാര്‍ജ് കുറച്ചിട്ടുണ്ട്. എയര്‍ അറേബ്യ, ബഹറൈന്‍ എയര്‍ എന്നിവയുടെ നിരക്കിലും കുറവുണ്ട്.

Advertisement