Administrator
Administrator
സിമന്റ് വില കുറയും; കമ്പിക്ക് കൂടും; വിമാനയാത്ര ചെലവേറും
Administrator
Monday 28th February 2011 11:33am

ന്യുദല്‍ഹി: 2011-12 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തി. 1.60 ലക്ഷം രൂപയില്‍ നിന്ന് 1.80 ലക്ഷം രൂപയായാണ് ആദായനികുതി പരിധി ഉയര്‍ത്തിയത്. ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്താണ് ആശ്വാസനടപടിയെന്ന് ചിദംബരം വ്യക്തമാക്കി.

മുതിര്‍ന്ന പൗരന്മാരുടെ പരിധി രണ്ടര ലക്ഷം രൂപയായും സ്ത്രീകളുടേത് രണ്ട് ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ പ്രായപരിധി 60 വയസ്സാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

വിലകുറയുന്ന സാധനങ്ങള്‍

സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, എല്‍ഇഡി, അലക്കു സോപ്പ്, ബള്‍ബ്, കൈത്തറി ഉല്‍പന്നങ്ങള്‍, സോളാര്‍ പാനല്‍, പ്രിന്ററുകള്‍, ഹോമിയോ മരുന്ന്, നാപ്കിന്‍, കാലിത്തീറ്റ, അഗര്‍ബത്തി, കാര്‍ഷിക , ഭക്ഷ്യ ഉത്പന്നങ്ങള്‍, കാലിത്തീറ്റ, സോളാര്‍ പാനല്‍, പ്രിന്ററുകള്‍, മൊബൈല്‍ ഫോണ്‍, ഡിവിഡി
കൈത്തറി ഉത്പന്നങ്ങള്‍.
വില കൂടുന്നവ

വിമാന യാത്ര, കമ്പി, ബ്രാന്‍ഡഡ് ജ്വല്ലറി,തുണിത്തരങ്ങള്‍

കള്ളപ്പണം കണ്ടെത്താന്‍ നിയമനിര്‍മാണം

കള്ളപ്പണം കണ്ടെത്താന്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ അത് എങ്ങിനെയാണെന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദേശങ്ങളൊന്നുമില്ല.

കേന്ദ്ര ബജറ്റിലെ കേരളം

കൊച്ചി മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. ചെന്നൈ, ബംഗ്ലൂര്‍ മെട്രോ റെയിലുകള്‍ക്ക് പ്രത്യേക സഹായം പ്രഖ്യാപിച്ചപ്പോഴാണ് കൊച്ചിയെ കുറിച്ച് പ്രണബ് നിശബ്ദനായത്.

വയനാട് പൂക്കോട് വെറ്റിനറി കോളേജ്, സര്‍വകലാശാലയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 10 കോടി രൂപ വകയിരുത്തി. അലിഗഡ് സര്‍വകലാശാലയുടെ മലപ്പുറം കാമ്പസ്സിന് 50 കോടി രൂപ നല്‍കും.

നെയ്ത്തു സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഗുണം കേരളത്തിന്റെ സംഘങ്ങള്‍ക്കും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഓഹരി വിറ്റ് 40,000 കോടിയുണ്ടാക്കും

പൊതുമേഖലാ ഓഹരി വിറ്റഴിച്ച് 40,000 കോടിയുടെ വരുമാനമുണ്ടാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. പൊതുകടം വിലയിരുത്താനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യം. സേവന മേഖലയില്‍ 9.6 ഉം സാമ്പത്തിക രംഗത്ത് 8.6ഉം വളര്‍ച്ച ലക്ഷ്യമിടുന്നുവെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രണബ് വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക മേഖല ഭദ്രമാണ്. കാര്‍ഷിക മേഖലയില്‍ ആശാവഹമായ വളര്‍ച്ചയുണ്ടായി. മ്യൂച്ചല്‍ ഫണ്ടുകളില്‍ നേരിട്ട് നിക്ഷേപം സ്വീകരിക്കും. മണ്ണെണ്ണ, വളം എന്നിവ ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് സബ്‌സിഡിയോടെ ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തിക്കും. നഗരങ്ങളിലെ ഭവന വായ്പാ നിരക്ക് 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തും. നേരിട്ടുള്ള വിദേശ നിക്ഷേപ നിരക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോഷകാഹാരം,പാലുല്‍പാദനം,ഭക്ഷ്യ എണ്ണ,പാമോയില്‍ ഉദ്പാദനം എന്നിവക്ക് 300 കോടി രൂപ വീതം അനുവദിക്കും. എല്ലാത്തിനും മുന്നൂറ് കോടി വീതം അനുവദിക്കുന്നത് മൂന്ന് തന്റെ ഭാഗ്യ അക്കമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

ചരക്കുസേവന നികുതി ബില്‍ ഈ സമ്മേളനത്തില്‍

ചരക്കുസേവന നികുതി ബില്‍ ഈ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. ആദ്യ ഘട്ടത്തില്‍ ഇത് 11 സംസ്ഥാനങ്ങളില്‍ നടപ്പാക്കും. പ്രത്യക്ഷ നികുതി ചട്ടം 2012 ഏപ്രില്‍ മുതല്‍ നിലവില്‍ വരും. പൊതുകടം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 8000 കോടിയുടെ സഹായം– രാജ്യത്ത് നക്‌സല്‍ ബാധിത പ്രദേശങ്ങളാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇവിടെ വികസനമെത്താത്തതാണ് നക്‌സലുകള്‍ വളരാന്‍ കാരണമെന്ന് നേരത്തെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ഭക്ഷ്യപണപ്പെരുപ്പം കുറഞ്ഞു; പക്ഷെ ഇപ്പോഴും പ്രശ്‌നമുണ്ട്– രാജ്യത്തെ ഭക്ഷ്യ പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം 20.2 ശതമാനമായിരുന്നത് ഈ വര്‍ഷം 9.3 ആയി കുറഞ്ഞു.

40,000 കോടി രൂപയുടെ പൊതുമേഖലാ ഓഹരി വിറ്റഴിക്കും– ഏറെ വിമര്‍ശന വിധേയമാകുന്ന പ്രഖ്യാപനമാണിത്. രാജ്യത്തിന്റെ പ്രാഥമിക മര്‍ക്കറ്റിനെ ശക്തിപ്പെടുത്തുന്നതിനായാണ് ഈ പ്രഖ്യാപനമെന്ന് വിലയിരുത്തപ്പെടുന്നു.

ബജറ്റിലെ പ്രധാന പരാമര്‍ശങ്ങളും പ്രഖ്യാപനവും

പണപ്പെരുപ്പം രാജ്യത്തിന് വെല്ലുവിളി

വ്യവസായ മേഖലയില്‍ ഉണര്‍വ്

കാര്‍ഷിക മേഖല 5.4 ശതമാനം വളര്‍ച്ച നേടും

2011ല്‍ കാര്‍ഷിക മേഖല 5.4 ശതമാനം വളര്‍ച്ച നേടും

വിദേശനാണ്യശേഖരം കൂടി

ഭക്ഷ്യവിലയും പണപ്പെരുപ്പവും ആശങ്കാജനകം

സേവനമേഖലയും പുരോഗതിയില്‍

അഴിമതിക്കെതിരെ കര്‍ശന നടപടി വേണം

2011 ലെ വളര്‍ച്ചാനിരക്ക് 9 ശതമാനമാകും

കാര്‍ഷിക ഉല്‍പാദനം കൂടി,
ഉപഭോക്താക്കള്‍ക്ക് നേട്ടം ലഭിച്ചില്ല

രാജ്യത്തെ വിതരണ വിപണന മേഖലകളില്‍ പോരായ്മകള്‍

നികുതി ഘടന ലഘൂകരിക്കും

വ്യാവസായിക വളര്‍ച്ച ആശാവഹം

സേവനമേഖലയും പുരോഗതിയില്‍

പൊതുകടം നിയന്ത്രിക്കാനുള്ള ബില്‍ അടുത്ത സമ്മേളനത്തില്‍

മണ്ണെണ്ണ സബ്‌സിഡി തുടരും

പ്രത്യക്ഷ നികുതി കോഡ് ഏപ്രില്‍ ഒന്നുമുതല്‍

ഏകീകൃത ചരക്കുസേവന നികുതി അടുത്ത ജൂണില്‍

2011 ല്‍ ജിഡിപി 8.4 ശതമാനമാകും

ഓഹരി വിറ്റഴിച്ച് 40000 കോടി നേടും

പാചകവാതക സബ്‌സിഡി നിലനിര്‍ത്തും

വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് സഹായം

ബാങ്കുകള്‍ തുടങ്ങുന്നതിനുള്ള ആര്‍.ബി.ഐ ചട്ടം പരിഷ്‌കരിക്കും

നബാര്‍ഡിന് 3000 കോടി നല്‍കും

Advertisement