ന്യൂദല്‍ഹി: വി.എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം പോളിറ്റ് ബ്യൂറോയാണ് തീരുമാനിച്ചതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ സംസ്ഥാന ഘടകത്തില്‍ തര്‍ക്കമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് ഒരു പി.ബി അംഗം വി.എസിന്റെ സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നതായി സ്ഥിരീകരിക്കുന്നത്. വി.എസ് മത്സരിക്കണമെന്ന് പിബിയാണ് തീരുമാനമെടുത്തത്. ഇത് സംസ്ഥാനഘടകം അംഗീകരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില കേരളത്തില്‍ ഭദ്രമാണെന്നും ബുദ്ധദേവ് പറഞ്ഞു.