buddhadeb-bhattacharjeeകൊല്‍ക്കൊത്ത: മുതിര്‍ന്ന സി പി ഐ എം നേതാവ് ജോതി ബസുവിന്റെ നില ഗുരുതരമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. ബസുവിന്റെ നില ഗുരുതരമാണെന്നും അദ്ദേഹം വേഗം സുഖംപ്രാപിക്കണമെന്നാണ് ആഗ്രഹമെന്നും ഭട്ടാചാര്യ പറഞ്ഞു.

ഡോക്ടര്‍മാര്‍ അതീവ ഗൗരവമേറിയ സാഹചര്യമാണ് നേരിടുന്നത്. ബസുവിന് ആശുപത്രിയില്‍ പോകാന്‍ ആഗ്രഹമില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ആഗ്രഹിക്കാനാത്തതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.