ന്യൂദല്‍ഹി: തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ നാളെ ആരംഭിക്കുന്ന സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുക്കില്ല. ഹെദരാബാദില്‍ നാളെ മുതല്‍ മൂന്ന് ദിവസമാണ് കേന്ദ്ര കമ്മിറ്റി നടക്കുക

ബംഗാളില്‍ സി.പി.ഐ.എമ്മിന്റെ പരാജയവുമായി ബന്ധപ്പെട്ട് ബംഗാള്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ബംഗാളിലെ സി.പി.ഐ.എം സംസ്ഥാന ഘടകം ഉള്‍പ്പെടെ ബുദ്ധദേവിനെ വിമര്‍ശിച്ചിരുന്നു. ബംഗാളിലെ സഖ്യകക്ഷികള്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനു പുറമേ കഴിഞ്ഞ കുറച്ചുകാലമായി ബുദ്ധദേവ് സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റിയിലും, പോളിറ്റ്ബ്യൂറോയിലുമൊന്നും പങ്കെടുക്കാറില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത നേതാക്കന്‍മാര്‍വരെ പങ്കെടുത്ത കമ്മിറ്റിയില്‍ ബുദ്ധദേവ് പങ്കെടുക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.