കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിനേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബുദ്ധദേവ് ഭട്ടാചാര്യ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ നിന്ന് രാജി വെക്കാന്‍ സന്നദ്ധത അറിയിച്ചു. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന പി.ബി യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് അറിയച്ചതിന് തൊട്ട് പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ചുകൊണ്ട് ബുദ്ധദേവ് നേതൃത്വത്തെ സമീപിച്ചത്.

എന്നാല്‍ പി.ബിയില്‍ നിന്ന് ബുദ്ധദേവ് ഒഴിവാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് പറഞ്ഞു. പിബിയില്‍ അദ്ദേഹം പങ്കെടുക്കാത്തതിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ ചെറുക്കുന്നതിന് വേണ്ടിയാണ് ബുദ്ധദേവ് കൊല്‍ക്കത്തയില്‍ തന്നെ നില്‍ക്കുന്നത്. പിബിയില്‍ അദ്ദേഹം പങ്കെടുക്കാത്തതിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ വേണ്ടെന്നും ബിമന്‍ ബോസ് പറഞ്ഞു.