Categories

കേന്ദ്ര ബജറ്റ്: ഇടതുപക്ഷം രാജ്യവ്യാപക പ്രക്ഷോഭത്തിന്

കാസര്‍കോട്: ജനവിരുദ്ധവും വിലക്കയറ്റം വര്‍ധിപ്പിക്കുന്നതുമായ കേന്ദ്ര ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ബഹുജന പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇതിനായി നാളെ ദഡല്‍ഹിയില്‍ പ്രതിപക്ഷ മതനിരപേക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടിനെതിരെ അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭം നടത്താനാണ് തീരുമാനം.

പക്ഷോഭത്തെക്കുറിച്ച് നാളെ നടക്കുന്ന യോഗം തീരുമാനമെടുക്കും. കാസര്‍കോട്ട് ഇ എം എസ് ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാര്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. മാര്‍ച്ച് 12 ഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന റാലിയില്‍ അഖിലേന്ത്യാ പണിമടക്ക് ഉള്‍പ്പെടെ പ്രഖ്യാപിക്കുമെന്ന് കാരാട്ട് വെളിപ്പെടുത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.