തിരുവനന്തപുരം: കേന്ദ്ര ബജറ്റ് പ്രഖ്യാപനമനുസരിച്ച് ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്നിരിക്കെ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍. ഡീസല്‍ വില വര്‍ധിക്കുന്നതോടെ കെ എസ് ആര്‍ ടി സി സര്‍വീസു നടത്താന്‍ പോലും കഴിയാത്ത രീതിയില്‍ കടക്കെണിയിലാകുമെന്ന്് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ജൂലെയില്‍ ഡീസല്‍ വില വര്‍ധന ഉണ്ടായതോടെ ഒരു മാസം മൂന്നേകാല്‍ കോടി രൂപയാണ് കെ എസ് ആര്‍ ടി സിക്ക് അധിക ബാധ്യതയെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. വീണ്ടും ഡീസലിനു വില കൂടുന്നതോടെ ഒരു ദിവസം 10 ലക്ഷം രൂപയുടെയെങ്കിലും അധിക ബാധ്യത കോര്‍പറേഷന്‍ വഹിക്കേണ്ടിവരും. ഇതിന് പുറമെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കുറച്ച് കാലമായി മുറവിളി കൂട്ടുന്ന സ്വകാര്യ ബസ് ഉടമകളും ആശ്യവുമായി ശക്തമായി രംഗത്ത് വരാനിരിക്കയാണ്.

Subscribe Us: