Categories

സി പി ഐ എം കേ­ന്ദ്ര ക­മ്മി­റ്റി­ യോ­ഗ­ത്തില്‍ ഭ­ട്ടാ­ചാ­ര്യ­യില്ല

ന്യൂ­ദല്‍ഹി: പശ്ചി­മ ബം­ഗാള്‍ മു­ഖ്യ­മ­ന്ത്രി ബു­ദ്ധ­ദേ­വ് ഭ­ട്ടാ­ചാ­ര്യ സി പി ഐ എം കേ­ന്ദ്ര ക­മ്മി­റ്റി യോ­ഗ­ത്തില്‍ നി­ന്ന് വി­ട്ടു നിന്നു. ബം­ഗാ­ളി­ലെ നി­യ­മസ­ഭാ തി­ര­ഞ്ഞെ­ടു­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട് തി­ര­ക്കി­ലാ­യ­തി­നാ­ലാ­ണ് അ­ദ്ദേ­ഹം യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ക്കാ­ത്ത­തെ­ന്നാ­ണ് സി പി ഐ എം നേ­തൃത്വം വ്യ­ക്ത­മാ­ക്കു­ന്നത്.

പ­ശ്ചി­മ ബം­ഗാ­ളില്‍ ക­ഴി­ഞ്ഞ മു­നി­സി­പ്പല്‍ തി­ര­ഞ്ഞെ­ടു­പ്പില്‍ പാര്‍­ട്ടി­ക്ക് തി­രി­ച്ച­ടി­യു­ണ്ട­ായ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് ബു­ദ്ധ­ദേ­വി­നെ­തി­രെ വി­മര്‍­ശ­ന­മു­യര്‍­ന്നി­രുന്നു. വ­രു­ന്ന ഓ­ഗ­സ്­റ്റ് ഏ­ഴി­ന് വി­ജ­യ­വാ­ഡ­യില്‍ ന­ട­ക്കു­ന്ന വി­പു­ലമാ­യ കേ­ന്ദ്ര ക­മ്മി­റ്റി യോ­ഗ­ത്തി­ന് മു­ന്നോ­ടി­യാ­യാ­ണ് മൂ­ന്ന് ദി­വസ­ത്തെ യോ­ഗം ദല്‍­ഹി­യില്‍ ന­ട­ക്കു­ന്നത്.

ബം­ഗാള്‍ സ്‌­റ്റേ­റ്റ് സെ­ക്രട്ട­റി ബി­മന്‍ ബോ­സ്, പി ബി അം­ഗം നി­രു­പം സെന്‍, കേ­ര­ള­ത്തില്‍ നി­ന്നു­ള്ള അം­ഗങ്ങള്‍ എ­ന്നി­വര്‍ യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ക്കു­ന്നുണ്ട്. യോ­ഗ­ത്തില്‍ കേരള മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­ന­ന്ദന്‍ നേര­ത്തെ എ­ത്തി­യി­രുന്നു.

കേ­ര­ള­ത്തിലും പശ്ചി­മ ബം­ഗാ­ളിലും ന­ട­ക്കാ­നി­രി­ക്കു­ന്ന നി­യ­മസ­ഭാ തി­ര­ഞ്ഞെ­ടു­പ്പി­നു­ള്ള ത­ന്ത്ര­ങ്ങള്‍ യോ­ഗം ആ­സൂ­ത്ര­ണം ചെ­യ്യും. രാ­ജ്യ­ത്തി­ലെ നി­ല­വി­ലെ രാ­ഷ്ട്രീ­യ സ്ഥി­തി­യും പാര്‍­ട്ടി നി­ല­പാ­ടു­കളും സം­ബ­ന്ധിച്ചും ചര്‍­ച്ച­യു­ണ്ടാ­കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.