buddhadeb-bhattacharjeeന്യൂഡല്‍ഹി: മാ­വോ­വാദികളെ തടയാന്‍ ബം­ഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തി അടക്കണമെ­ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാ­ര്യ. മാ­വോ­വാദി ഭീഷണി നേരിടാനുള്ള പുതിയ പദ്ധതികളെക്കുറിച്ച് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് സമിതി ആലോചിക്കുന്ന സാഹച­ര്യ­ത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരവുമാ­യി ഇ­ന്നെലെ നട­ത്തി­യ കൂടിക്കാഴ്ചയിലാണ് ബുദ്ധദേവ് ഈ ആവശ്യമുന്നയിച്ച­ത്.തിങ്കളാഴ്ച പ്രധാനമന്ത്രിയുമായും ബുദ്ധദേവ് ഈ വിഷയം ചര്‍ച്ച ചെ­യ്യും.

ജാര്‍ഖണ്ഡില്‍ മാ­വോ­വാ­ദി­കള്‍­ക്കെ­തിരെ നടപടി ആരംഭിച്ച സാഹചര്യത്തില്‍ ഇവര്‍ ബംഗാളിലേക്ക് കടക്കുന്നത് ത­ട­യ­ണം. അ­തിനായി ബം­ഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തി അ­ട­ക്കണം. ബംഗാളി­ലെ ന­ക്‌സല്‍ വിരുദ്ധ പോരാട്ടത്തിനും ഇത് സഹായകമാകുമെന്ന് ബുദ്ധദേവ് ഭട്ടാചാ­ര്യ വി­ശ­ദീ­ക­രിച്ചു. മാ­വോ­വാദികളെ നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപം നല്‍കിയ നക്‌സല്‍ വിരുദ്ധ നടപടികളുടെ രൂപരേഖ സംബന്ധിച്ചും ബുദ്ധദേവ് ചിദംബരവുമായി ചര്‍ച്ച നട­ത്തി.

സി പി ഐ എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെ­ടു­ക്കാ­നാ­യി­രുന്നു ബുദ്ധ­ദേവ് ഡല്‍ഹിയിലെ­ത്തി­യ­ത്. മാ­വോ­വാദികള്‍ ആയുധം വച്ച് കീഴടങ്ങിയാലേ ചര്‍ച്ച­യുള്ളൂവെന്ന് സി പി ഐ എം ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് വ്യക്തമാ­ക്കി.