കൊച്ചി: പുതു ചരിത്രം രചിച്ച് കേരളം ആദ്യമായി ബുച്ചി ബാബു ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. മഴതടസ്സപ്പെടുത്തിയ സെമിഫൈനല്‍ മതസരത്തിനൊടുവില്‍ ടോസിലൂടെ വിജയികളെ നിശ്ചയിച്ചപ്പോള്‍ ഭാഗ്യം കേരളത്തിന്റെ ഒപ്പം നില്‍ക്കുകയായിരുന്നു. ഇതാദ്യമായാണ് കേരളം ഒരു അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത.

സെമിഫൈനലിന്റെ ആദ്യദിനം നേരത്തെ മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ശനിയാഴ്ചയും മത്സരം മഴ കാരണം മുടങ്ങിയതിനെതുടര്‍ന്നാണ് ടോസ്സിലൂടെ വിജയില്ലെങ്കില്‍ വിജയികളെ തീരുമാനിച്ചത്.

വി.വി ജഗദീഷിന്റെ നേതൃത്വത്തിലുള്ള പുതുമുഖങ്ങള്‍ നിറഞ്ഞ ടീമാണ് ഫൈനലിലെത്തിയത്. സച്ചിന്‍ ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ബംഗാള്‍, സൗരാഷ്ട്ര, കര്‍ണാടക എന്നീ ടീമുകളായിരുന്നു പ്രാഥമിക ഗ്രൂപ്പില്‍ കേരളത്തിനോടൊപ്പമുണ്ടായിരുന്നത്. മുബൈയ് -മഹാരാഷ്ട്ര സെമിയിലെ വിജയികളുമായാണ് കേരളം ഫൈനലില്‍ മാറ്റുരക്കുക. കേരളം ആദ്യമായാണ് ഒരു അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.

കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് താരം റൈഫി വിന്‍സന്റ് ഗോമസും പതിനഞ്ചംഗ ടീമിലുണ്ടായിരുന്നു.

ടീം അംഗങ്ങള്‍

വി.എ.ജഗദീഷ്(ക്യാപ്റ്റന്‍), സച്ചിന്‍ ബേബി(വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, റൈഫി വിന്‍സന്റ് ഗോമസ്, രോഹന്‍ പ്രേം, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, കെ.ജെ.രാകേഷ്, അക്ഷയ് കോടോത്ത്,എം.ഇ, സാനൂത്, സി.പി.റിസ്‌വാന്‍, പി.യു.അന്‍താഫ്, സച്ചിന്‍ മോഹന്‍, മനു കൃഷ്ണന്‍, കെ.ആര്‍.ശ്രീജിത്ത്, എന്‍.നിയാസ്