തിരുവനന്തപുരം: ഇന്ത്യയില്‍ ബി ടി വഴുതന കൃഷിക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജനുവരി 30 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉപവാസം സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ അറിയിച്ചു.

അന്തക വിത്തുകളുടെ ഇറക്കുമതി ചെയ്യുന്നതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് യോഗം വിളിച്ചുചേര്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിക്കും. ഏതെല്ലാം ശാസ്ത്രീയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ വിത്തുകള്‍ക്ക് അനുവാദം നല്‍കിയതെ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം.

സുഗതകുമാരി, കേരളജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ വി എസ് വിജയന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.