ഹൈദരാബാദ്: ജനിതക മാറ്റം നടത്തിയ ബി ടി വഴുതനങ്ങ രാജ്യത്ത് വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷിനെ ഹൈദരാബാദില്‍ ഇടതുപക്ഷ സംഘടന തടഞ്ഞുവെച്ചു.

ബി ടി വഴുതന സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായമാരായാനായി സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫൊര്‍ ഡ്രൈലാന്‍ഡ് അഗ്രികള്‍ച്ചര്‍ സംഘടിപ്പിച്ച ചടങ്ങിലെത്തിയതായിരുന്നു മന്ത്രി. ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരും സ്വദേശി ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരും ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ പിന്‍വലിക്കുകയെന്ന മുദ്രാവാക്യം മുഴക്കി വേദിയിലെത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് ഹിയറിങ്ങിലും തനിക്ക് ഇങ്ങിനെയൊരു അനുഭവമുണ്ടായിട്ടില്ലെന്ന് മന്ത്രി പിന്നീട് പറഞ്ഞു.