ലക്‌നോ: ഡോ. ബി.ആര്‍ അംബേദ്ക്കറിനെ മോശമായ രീതിയില്‍ ചിത്രീകരിച്ചുകൊണ്ടുള്ള സ്‌കൂള്‍ ടെക്‌സ്റ്റ് ബുക്കിലെ കാര്‍ട്ടുണിനെതിരെ ബി.എസ്.പി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം വ്യാജമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി വ്യക്തമാക്കി.

ഡോ. അംബേദ്ക്കര്‍ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിനെതിരെ മോശമായ ഒരു പരാമര്‍ശവും പാടില്ലാത്തതാണ്. എന്നാല്‍ ഈ വിഷയത്തില്‍ മായാവതി നടത്തുന്നത് കപടനാട്യമാണ്. വിഷയത്തെ വലുതാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

തന്റെ സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ സ്വയം മുന്നിട്ടിറങ്ങുന്ന ആളാണ് മായാവതി. ദലിതരെ മുന്‍ നിര്‍ത്തിയാണ് അവര്‍ ഇതെല്ലാം നടത്തുന്നത്. നിസ്സാരകാര്യത്തെ ഊതിപ്പെരുപ്പിക്കുകയാണ് അവര്‍. എന്‍.സി.ആര്‍.ടി ടെക്സ്റ്റ് ബുക്കില്‍ അച്ചടിച്ചുവന്ന കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്നും അത്തരമൊരു കാര്‍ട്ടൂണ്‍ അച്ചടിച്ചുവരാന്‍ കാരണമായവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മായാവതി കഴിഞ്ഞ ദിവസം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു.

 

Malayalam News