60 രൂപ നിരക്കില്‍ ഇനി മുതല്‍ ബി.എസ്.എന്‍.എല്‍ മൊബൈലില്‍ പരസ്യം നല്‍കാം. ടവര്‍ പരിധിയില്‍ പരസ്യം നല്‍കാവുന്ന പുതിയ സംവിധാനമാണ് ബി.എസ്.എല്‍ കൊണ്ടുവന്നിരിക്കുന്നത്.

ബി.എസ്.എന്‍.എല്ലിന്റെ ടവര്‍ പേരെഴുതി കാണിക്കുന്ന മൊബൈലുകളില്‍ സെല്‍ ഇന്‍ഫോ ഓണ്‍ ചെയ്താല്‍ പരസ്യം ലഭ്യമാകുമെന്നാണ് ബി.എസ്.എന്‍.എല്‍ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ഉപയോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്‍ നല്‍കിയിട്ടുണ്ട്.

Ads By Google

മൊബൈലില്‍ ടവറിന്റെ പേര് എഴുതിക്കാണിക്കുന്ന ഭാഗത്ത് അക്ഷരങ്ങളും അക്കങ്ങളുമുള്‍പ്പെടെ 18 ക്യാരക്ടര്‍ വരെയുള്ള പരസ്യം നല്‍കാം.

ഒരു ടവര്‍ പരിധിയെ മൂന്ന് സെക്ടറുകളായി തിരിച്ചാണ് പരസ്യം നല്‍കേണ്ടത്. ഇതിനായി 60 രൂപ ഈടാക്കും. ഒരു സെക്ടറില്‍ മാത്രമുള്ള പരസ്യത്തിന് 20 രൂപ നല്‍കിയാല്‍ മതിയാകും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പരസ്യ സമയം.

അപേക്ഷാ ഫോം ബി.എസ്.എന്‍.എല്‍ ഓഫീസുകളില്‍ നിന്നും ലഭ്യമാകും.