എഡിറ്റര്‍
എഡിറ്റര്‍
ബി.എസ്.എന്‍.എല്ലിന് ഇനി പുതിയ മുഖം
എഡിറ്റര്‍
Monday 21st January 2013 12:37pm

ന്യൂദല്‍ഹി: ബി.എസ്.എന്‍.എല്‍ മുഖം മിനുക്കി ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ഇതുവരെ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എത്തിയത് വോയ്‌സ് കോള്‍ ഉള്‍പ്പെടെയായിരുന്നു. എന്നാല്‍ ബി.എസ്.എന്‍.എല്ലിന്റെ പുതിയ പരീക്ഷണം വോയ്‌സ് കോള്‍ ഇല്ലാതെയാണ്.

Ads By Google

തിരഞ്ഞെടുത്ത ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ് പുതിയ സേവനം ആദ്യം പരീക്ഷിക്കുന്നത്. കോപ്പര്‍ കേബിളാണ് മുഖ്യമായും ഇതിന് ഉപയോഗിക്കുന്നത്. ബി.എസ്.എന്‍.എല്ലിന്റെ പരമ്പരാഗതമായ  കോപ്പര്‍ പെയര്‍ കേബിള്‍ ഫോണുമായി ബന്ധിപ്പിച്ച് ടെലഫോണ്‍ എക്‌സേചേയ്ഞ്ച് വഴി ഡാറ്റാ വണ്‍ സര്‍വ്വീസ് ബ്രോഡ്ബാന്‍ഡ് ലാന്‍ഡ് ലൈന്‍ കണക്ഷന്‍ നല്‍കുന്നു.

അമ്പത്തൂര്‍, തിരുവള്ളൂര്‍,നാഗനല്ലൂര്‍ അവാഡി എന്നീ ഗ്രാമപ്രദേശത്താണ് ന്യൂ ബ്രോഡ്ബ്രാന്‍ഡ് ഓണ്‍ലി സ്‌കീം പ്രധാനമായും കൊണ്ടുവരുന്നത്. ഒരു ഗ്രാമ പ്രദേശമായതിനാല്‍ കണക്ഷന്‍ ലഭ്യമാകന്‍ കുറച്ച് സാങ്കേതിക  തടസ്സങ്ങളുണ്ടെങ്കിലും ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.

അതിനാല്‍ തന്നെ എല്ലാ ആവശ്യക്കാര്‍ക്കും ഇത് ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചെന്നൈ ടെലിഫോണ്‍ വക്താവ് ജി വിജയ പറഞ്ഞു. ഇതു കൂടാതെ  ഈ പുതിയ സ്‌കീം ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്കും മള്‍ട്ടി പ്ലക്‌സര്‍, ജി.എസ്.എം നെറ്റ്‌വര്‍ക്കിനും കൂടി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇതിന് വേണ്ടി കൂടുതല്‍ കേബിള്‍ ഉള്‍പ്പെടുത്തി എക്‌സ്‌ചെയ്ഞ്ചുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. നിലവിലുള്ള ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി പദ്ധത വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

മറ്റ് സ്‌കീമുകളെ അപേക്ഷിച്ച ഇതിന് വേഗത കൂടും.എന്നാല്‍ ഡാറ്റാ ഉപഭോഗത്തിന്റെ പൈസ തുല്യമായിരിക്കും. അധികമായി ഉപയോഗിക്കുന്നതിന് മാസത്തില്‍ 50 രൂപ അധിക ചാര്‍ച് ഈടാക്കുമെന്നും വിജയ് അറിയിച്ചു.

Advertisement