എഡിറ്റര്‍
എഡിറ്റര്‍
ബി.എസ്.എന്‍.എല്‍ പെന്റാ സ്മാര്‍ട്ട്‌ഫോണ്‍ പി.എസ്.501
എഡിറ്റര്‍
Saturday 30th November 2013 1:35pm

penta-ps501

അതിവേഗം വളരുന്ന  ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. താങ്ങാനാവുന്ന വിലയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ എന്ന ആശയം എന്തായാലും എല്ലാവരും സ്വീകരിച്ചു കഴിഞ്ഞു.

പെന്റാ എന്ന ബ്രാന്‍ഡില്‍ ടാബ്‌ലെറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും നിര്‍മ്മിക്കുന്ന പാന്റെല്‍ ടെക്‌നോളജീസാണ് ഈ സെഗ്മെന്റിലെ പുതിയ താരം. ബി.എസ്.എന്‍.എല്ലുമായി കൂടിച്ചേര്‍ന്നാണ് പെന്റാ സ്മാര്‍ട്ട് പി.എസ്501 എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇന്നലെ പുറത്തിറക്കിയത്.

6999 രൂപയാണ് വില.

കാര്യം പായ്ക്കറ്റ് കണ്ടാല്‍ അരലിറ്റര്‍ ജ്യൂസ് പായ്ക്കറ്റ് പോലെ തോന്നും. അത്ര സ്മാര്‍ട്ടൊന്നുമല്ല. പക്ഷേ പായ്ക്കിലും വലുതാണല്ലോ സ്മാര്‍ട്ട്‌ഫോണ്‍.

പി.എസ്.501-ന് വളരെ സ്ലീക്ക് ലുക്കാണ്. അഞ്ച് ഇഞ്ചിന്റെ ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

ഫ്രണ്ടില്‍ ചുറ്റിലുമായി സ്റ്റീല്‍ കൊണ്ടുള്ള ഒരു പ്രൊട്ടക്ടീവ് റിം ഉണ്ട്.

ഫ്‌ളാഷോട് കൂടിയ പിന്‍ ക്യാമറയാണുള്ളത്. പക്ഷേ ഫഌഷ് ക്യാമറയുടെ താഴെയാണ് എന്നത് പ്രശ്‌നമാണ്. മുന്‍ക്യാമറ മുകളില്‍ ഇടതുവശത്താണ്.

വോളിയം കീ ഇടതുവശത്താണ്. പവര്‍ ബട്ടണ്‍ വലതുവശത്താണ്. ചാര്‍ജര്‍, ഇയര്‍ഫോണ്‍     സോക്കറ്റുകള്‍ ഫോണിന്റെ മുകളില്‍ തന്നെയാണ്.

ഫോണിന്റെ  പിന്നിലാണ് ഗ്രില്‍ഡ് സ്റ്റൈലോടെയുള്ള സ്പീക്കര്‍.

കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല.

Advertisement