ന്യൂദല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി എസ് എന്‍ എല്‍) ചരിത്രത്തിലാദ്യമായി നഷ്ടത്തില്‍. 09-10 വര്‍ഷത്തില്‍ 1822കോടിയുടെ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചിരിക്കുന്നത്. കമ്പനിയുടെ വരുമാനം 10 ശതമാനം ഇടിഞ്ഞ് 32,045 കോടിയിലെത്തി.

ലാന്‍ഡ് ലൈന്‍ വരിക്കാരുടെ എണ്ണക്കുറവും വരുമാനം കുറഞ്ഞതും ബി എസ് എന്‍ എല്ലിന്റെ ചരിത്രനഷ്ടത്തിന് കാരണമായി. കൂടാതെ തൊഴിലാളികള്‍ക്ക് ശമ്പളവര്‍ധന വരുത്തിയതുമൂലമുണ്ടായ കുടിശ്ശിക വീട്ടേണ്ടിവന്നതും കമ്പനിയെ നഷ്ടത്തിലായി. അതിനിടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ബി എസ് എന്‍ എല്‍ സി എം ഡി കുല്‍ദീപ് ഗോയല്‍ വിരമിച്ചു. ഗോപാല്‍ ദാസിനാണ് അധികചുമതല നല്‍കിയിരിക്കുന്നത്.

Subscribe Us: