Categories

ആകാശിനെ കണ്ട് കൊതിച്ച് ബി.എസ്.എന്‍.എല്ലും ടാബുകളുടെ വഴി

ആകര്‍ഷകമായ മൂന്നു പുതിയ ടാബ്‌ലറ്റുകളുമായി ബി.എസ്.എന്‍.എല്‍ വിപണി കയ്യടക്കാനൊരുങ്ങുന്നു. ആകാശ് ടാബ്‌ലറ്റിന്റെ വിജയമാണ് ബി.എസ്.എന്‍.എല്ലിനെ കൊതിപ്പിച്ചിരിക്കുന്നത്. മറ്റേതൊരു ടാബ്‌ലറ്റിനോടും കിടപിടിക്കുന്ന തരത്തിലാണ് പുതിയ ടാബ്‌ലറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

പെന്റ ടിപാഡ് IS701R എന്ന മോഡലില്‍ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 1GHz പ്രൊസസ്സര്‍, 256 എം.ബി റാം, 32GB വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി, വൈ-ഫൈ, 3G, ഡ്യുവല്‍ ക്യാമറ എന്നിവ ലഭ്യമാണ്. 3,499 രൂപയാണ് ഈ മോഡലിന് പ്രതീക്ഷിക്കുന്ന വില.

പെന്റ ടിപാഡ് WS704C എന്ന മോഡലില്‍ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 1GHz പ്രൊസസ്സര്‍, 512MB റാം, 32GBവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി, 4GB ഇന്റേണല്‍ മെമ്മറി, വൈ-ഫൈ, 3G, ഡ്യുവല്‍ ക്യാമറ എന്നിവയും ലഭ്യമാണ്. 9,917 രൂപയാണ് ഈ മോഡലിന്റെ വില.

പെന്റ ടിപാഡ് WS802C എന്ന മോഡലില്‍  8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 1.2 GHz പ്രൊസസ്സര്‍, 512റാം, 32GB വരെ പിന്‍താങ്ങുന്ന മെമ്മറി, 4GB ഇന്റേര്‍നല്‍ മെമ്മറി, വൈ-ഫൈ, 3G, ഡ്യുവല്‍ ക്യാമറ എന്നിവയും ലഭ്യമാണ്. 12,678 രൂപയാണ് വില.

ആന്‍ഡ്രോയിഡിന്റെ 2.3 പ്ലാറ്റ്‌ഫോമിലാണ് മൂന്നു ഫോണുകളും പ്രവര്‍ത്തിക്കുക. ഒരു വര്‍ഷം വാറന്റിയുള്ളതാണ് എല്ലാ മോഡലുകളും.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ