എഡിറ്റര്‍
എഡിറ്റര്‍
28,000 പുതിയ ടവറുകളടെ കരുത്തോടെ ബിഎസ്എന്‍എല്‍ 4ജി 2018-ല്‍; 2ജി സേവനം അവസാനിപ്പിക്കും
എഡിറ്റര്‍
Monday 13th March 2017 2:50pm

 

ന്യൂദല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍എല്‍ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമായ 4ജി 2018-ല്‍ അവതരിപ്പിക്കും. ഇതിനായി പുതി 28,000 ടവറുകളാണ് ബി.എസ്.എന്‍.എല്‍ നിര്‍മ്മിക്കുക. 2ജി സേവനം പൂര്‍ണ്ണമായി അവസാനിപ്പിച്ച് സേവനങ്ങള്‍ 3ജിയും 4ജിയും മാത്രമായി പരിമിതപ്പെടുത്താനും ബി.എസ്എന്‍.എല്‍ പദ്ധതിയിടുന്നുണ്ട്.


Also read ‘വാടക ഗര്‍ഭ പാത്രം തയ്യാര്‍’; റൊണാള്‍ഡോ ഇരട്ടക്കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നു 


തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളിലാണ് 2017 അവസാനമോ 2018 ആദ്യമോ ബി.എസ്.എന്‍.എല്‍ 4ജി അവതരിപ്പിക്കുക. എട്ടാം ഘട്ട വികസനത്തിന്റെ ഭാഗമായാണ് എല്ലാ 2ജി ബേസ് സ്റ്റേഷനുകളും ഉപകരണങ്ങളും മാറ്റി ആധുനിക ബേസ് സ്റ്റേഷനുകളും ഉപകരണങ്ങളും സ്ഥാപിക്കുന്നത് എന്നാണ് ബി.എസ്.എന്‍.എല്‍ ചെയര്‍മാനും എം.ഡിയുമായ അനുപം ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.


Dont miss ബാങ്കിങ്ങും ഫിനാന്‍സും വേണ്ട: കൊമേഴ്‌സുകാര്‍ ഇനി ഗീതയും വേദവും പഠിച്ചാല്‍ മതിയെന്ന് രാജസ്ഥാന്‍ സര്‍വ്വകലാശാല


പുതിയ ബേസ് സ്റ്റേഷനുകള്‍ 3ജി, 4ജി സേവനങ്ങള്‍ മാത്രം നല്‍കുന്നവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ 3ജി സ്പെക്ട്രം 4ജി സേവനത്തിനായി ഉപയോഗിക്കാനും ബി.എസ്.എന്‍.എല്ലിന് പദ്ധതിയുണ്ട്. ചൈനീസ് കമ്പനിയായ ഇസഡ്.ടി.ഇ, നോക്കിയ എന്നീ കമ്പനികളോട് കൈകോര്‍ത്താണ് ബി.എസ്.എന്‍.എല്‍ 4ജി അവതരിപ്പിക്കുക.

മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ് (എം.ടി.എന്‍.എല്‍) ബി.എസ്.എന്‍.എല്ലില്‍ തമ്മില്‍ ലയിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. എന്നാല്‍ ഈ തീരുമാനത്തോട് ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ സംഘടനയ്ക്ക് എതിര്‍പ്പാണ്.

Advertisement