എഡിറ്റര്‍
എഡിറ്റര്‍
ബി.എസ്.എന്‍.എല്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്
എഡിറ്റര്‍
Monday 3rd September 2012 9:00am

ന്യൂദല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍)നഷ്ടത്തിലാണെന്ന് ബി.എസ്.എന്‍.എല്‍ ചെയര്‍മാന്‍ ആര്‍.കെ മുഖോപാധ്യായ.
2011-2012 സാമ്പത്തിക വര്‍ഷത്തില്‍ 8,850.70 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. 2010-2011 വര്‍ഷത്തില്‍ ഇത് 6,384.26 കോടി രൂപയായിരുന്നു.

Ads By Google

2005 ന് ശേഷം കമ്പനി നഷ്ടത്തിലാണ് പോകുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു. നഷ്ടം കുറക്കാനുള്ള ശ്രമങ്ങള്‍ക്കിടെ അപ്രതീക്ഷിത റെഗുലേറ്ററി ചെലവുകള്‍ വന്നതാണ് നഷ്ടം വര്‍ധിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

3ജി,  ബ്രോഡ് ബ്രാന്‍ഡ് സ്‌പെക്ട്രങ്ങള്‍ക്കായി വലിയ തുക ചിലവഴിക്കേണ്ടി വന്നതും ഗ്രാമീണ മേഖലയില്‍ ലാന്‍ഡ്‌ലൈന്‍ വ്യാപിപ്പിക്കുന്നതിനുള്ള ഫണ്ടായ 16,00കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതും സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം നിരക്കുകള്‍ എന്നിവയില്‍ 15,00 കോടിയുടെ അധിക ചിലവും ബി.എസ്.എന്‍.എലിന് ഉണ്ടായെന്നും മുഖോപാധ്യായ പറഞ്ഞു.

Advertisement