മുംബൈ: ടെലകോംരംഗത്തെ മല്‍സരം നേരിടുന്നതിനായി അരയും തലയും മുറുക്കി പൊതുമേഖലാ ടെലകോം കമ്പനിയായ ബി എസ് എന്‍ എല്‍ രംഗത്തെത്തി. ഇതിന്റെ ആദ്യപടിയായി എസ് ടി ഡി (സബ്‌സ്‌ക്രൈബര്‍ ട്രങ്ക് കോളിംഗ്) നിരക്കുകള്‍ പൂര്‍ണമായും ഒഴിവാക്കി. ഇനി രാജ്യത്ത് എവിടെനിന്നും ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാലും ലോക്കല്‍ നിരക്ക് മാത്രം നല്‍കിയാല്‍ മതി.

മൂന്നുമിനിറ്റിന് 80 പൈസമുതല്‍ 1.20 രൂപവരെയാകും ഇനിയുള്ള എസ് ടി ഡി കോളുകള്‍ക്ക് ഈടാക്കുക. വിപണിയില്‍ നിന്നുമുള്ള കനത്ത മല്‍സരം നേരിടാനാണ് ബി എസ് എന്‍ എല്‍ നീക്കം. രാജ്യത്തെ 4 കോടിയിലധികം വരുന്ന വരിക്കാര്‍ക്ക ഇതിന്റെ ഗുണഫലം ലഭിക്കും.

ബുധനാഴ്ച്ച മുതലാണ് പദ്ധതി നിലവില്‍വരിക. നിലവില്‍ രണ്ടുമിനുറ്റിന് 80 പൈസ നിരക്കിലാണ് ബി എസ് എന്‍ എല്‍ ഈടാക്കുന്നത്. പുതിയ തീരുമാനത്തോടെ കൂടുതല്‍ വരിക്കാരെ ലഭിക്കുമെന്നാണ് ബി എസ് എന്‍ എല്‍ പ്രതീക്ഷിക്കുന്നത്.