ബാംഗ്ലൂര്‍: സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പണിമുടക്കുന്നു. 2.75 തൊഴിലാളികളാണ് ഇന്നത്തെ പണിമുടക്കില്‍ പങ്കാളികളാവുന്നത്.

സമരം നടക്കുമെങ്കിലും അടിയന്തര ടെലികോം സേവനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.  15 വര്‍ഷം സ്ഥിര സേവനം പൂര്‍ത്തിയാക്കിയ 45 വയസുള്ള ജീവനക്കാരെയാണ് പുതിയ വിരമിക്കല്‍ പദ്ധതിയില്‍ ഉള്‌പ്പെടുത്തിയിട്ടുള്ളത്. സര്‍വീസില്‍ തുടരാന്‍ തീരുമാനിക്കുന്നവര്‍ക്ക് വൈദ്യസഹായം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ബി.എസ്.എന്‍ .എലിനെ തകര്‍ത്ത് സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കുന്ന നയമാണ് ടെലികോം മന്ത്രാലയം സ്വീകരിക്കുന്നതെന്നും ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചു.

Subscribe Us:

കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണ് ബി.എസ്.എന്‍.എല്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയതെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.

ബി.എസ്.എന്‍.എല്‍ ജീവനക്കാരില്‍ 90%പേരും സമരത്തില്‍ പങ്കാളികളാവും. സമരക്കാര്‍ക്കൊപ്പം നില്‍ക്കാത്ത ഐ.എന്‍.ടി.യു.സി യൂണിയന്‍കാരും സമരത്തെ എതിര്‍ത്തിട്ടില്ല.

Malayalam news

Kerala news in English