കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി എസ് എന്‍ എല്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. മൂന്നുദിവസമാണ് പണിമുടക്ക്. ബില്ലിംഗ് ഉള്‍പ്പടെയുള്ള സേവനങ്ങളെ പണിമുടക്ക് ബാധിച്ചേക്കും.

സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ മൂന്നുലക്ഷത്തോളം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ബി എസ് എന്‍ എല്‍ ഓഹരി വിറ്റഴിക്കാനുള്ള നീക്കം തടയുക, സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കുക എന്നീ വിഷയങ്ങള്‍ കേന്ദ്രം പരിഗണിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു.

മുതല്‍മുടക്ക് നടത്തുന്നതില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച ബി എസ് എന്‍ എല്ലിന് കനത്ത നഷ്ടമുണ്ടാക്കി. ബി എസ് എന്‍ എല്ലിനെ ഇനിയും ആധുനികവല്‍ക്കരിക്കേണ്ടതുണ്ടെന്നും സമരംചെയ്യുന്ന സംഘടനകള്‍ ആവശ്യപ്പെടുന്നു.