ഷിബിന്‍ തോമസിന്റെ മാതാ പിതാക്കള്‍

ആലപ്പുഴ: മേലധികാരികള്‍ക്കെതിരെ പരാതി പറഞ്ഞതിന് അനധികൃത തടങ്കലിലടക്കപ്പെട്ട മലയാളി ജവാന്റെ കുടുംബം പ്രധാനമന്ത്രിയെ കാണാനൊരുങ്ങുന്നു. ബി.എസ്.എഫ്. 28ാം ബറ്റാലിയനില്‍ പശ്ചിമബംഗാളില്‍ ജോലി ചെയ്യുന്ന ആലുപ്പുഴ സ്വദേശിയായ ഷിബിന്‍ തോമസി(32)നെ അനധികൃത തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പിതാവും ഭാര്യയുമാണ് പ്രധാനമന്ത്രിയെ സമീപിക്കുന്നത്.


Also read ‘ഞാന്‍ എന്തിനു തലയില്‍ തുണിയിട്ട് നടക്കണം? എന്നെ അപമാനിച്ചവനാണ് അതൊക്കെ ചെയ്യേണ്ടത്’: നടിയുടെ നിശ്ചയദാര്‍ഢ്യം അത്ഭുതപ്പെടുത്തിയെന്ന് ഭാഗ്യലക്ഷ്മി 


ആലപ്പുഴ വടക്കനാര്യാട് ഇട്ടിയം വെളിയില്‍ തോമസ് ജോണിന്റെ മകനായ ഷിബിന്‍ 13 വര്‍ഷമായി ബി.എസ്.എഫില്‍ ജോലി ചെയ്യ്ത് വരികയാണ്. നേരത്തെ പശ്ചിമബംഗാളില്‍ 41ാം ബറ്റാലിയനില്‍ ജോലി ചെയ്യവേ കഴിഞ്ഞ സൈനികര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ താഴെത്തട്ടില്‍ ലഭിക്കുന്നില്ലെന്ന് ഷിബിന്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് മേലധികാരികള്‍ ഷിബിനെതിരെ പീഡനം തുടങ്ങിയെന്നും തടങ്കലിലാക്കുകയായിരുന്നുമെന്നാണ് കുടുംബം പറയുന്നത്.

ജവാന്മാര്‍ക്കഉള്ള സാധനങ്ങള്‍ മേലധികാരികള്‍ മറിച്ച് വില്‍ക്കുന്നതായുള്ള സംശയത്തെത്തുടര്‍ന്ന് ഷിബിന്‍ വിവാരവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ഇതിനു അധികാരികള്‍ മറുപടി നല്‍കിയില്ലെന്നും മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ചില കുറ്റങ്ങള്‍ ചുമത്തി സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ഷിബിന്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ നോട്ടീസിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഇടപെടലിന്റെയും ഫലമായി നവംബറില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

എന്നാല്‍ ചുമതലയേല്‍ക്കാന്‍ എത്തിയിട്ടും നാലു ദിവസം വൈകിയാണ് അനുവദിച്ചതെന്നും പിന്നീട് 28ാം ബറ്റാലിയനിലേക്ക് മാറ്റുകയായിരുന്നെന്നും ഷിബിന്റെ പിതാവ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഷിബിന്റെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് അനകൂലമായ റിപ്പോര്‍ട്ട് ഒപ്പിട്ട് നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും അതിനുശേഷം ഷിബിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായില്ലെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. ബി.എസ്.എഫിലെ പരിചയക്കാരന്‍ മുഖേന അന്വേഷിച്ചപ്പോളാണ് മകന്‍ തടങ്കലിലാണെന്ന് മനസ്സിലാക്കുന്നതെന്നും ഇനി അവനു ജോലി വേണ്ടെന്നും മകനെ തിരിച്ച് കിട്ടിയാല്‍ മതിയെന്നുമാണ് കുടുംബം പറയുന്നത്.