ശ്രീനഗര്‍ : 17 വയസുകാരനായ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ ബി എസ് എഫ് കമാണ്ടിങ് ഓഫീസറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

സാഹിദ് ഫാറൂഖ് ഷെയ്ഖിനെ കൊലപ്പെടുത്തിയ കേസില്‍ കമാണ്ടന്റ് ആര്‍ കെ ബിര്‍ദിയെയാണ് റിമാന്റ് ചെയ്തത്. ബിര്‍ദിയെ ശക്തമായ സുരക്ഷാ സംവിധാനമുള്ള ശ്രീനഗര്‍ ജിയിലിലേക്ക് മാറ്റി.