എഡിറ്റര്‍
എഡിറ്റര്‍
ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ പോസ്റ്റ് മോര്‍ട്ടം തടയാന്‍ ശ്രമിച്ച് ബി.എസ്.എഫ്; മൃതദേഹവുമായി ബന്ധുക്കള്‍ മണിക്കൂറുകളോളം പെരുവഴിയില്‍
എഡിറ്റര്‍
Saturday 4th March 2017 5:00pm

 

തിരുവവന്തപുരം: നാസിക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബി.എസ്.എഫ് ജവാന്റെ പോസ്റ്റ് മോര്‍ട്ടം തടഞ്ഞ് ബി.എസ്.എഫ്. ബി.എസ്.എഫുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മൃതശരീരവുമായി ബന്ധുക്കള്‍ക്ക് മണിക്കൂറുകളോളം പെരുവഴിയില്‍ നില്‍ക്കേണ്ടി വന്നു . ഉന്നത ഉദ്യാഗസ്ഥരുടെ പീഡനത്തെക്കുറിച്ച് ചാനലില്‍ പരാതി പറഞ്ഞശേഷം മരിച്ച നിലയില്‍ കണ്ടെത്തിയെ കൊട്ടരാക്കര സ്വദേശി റോയ് മാത്യൂവിന്റെ മൃതദേഹത്തോടാണ് ബി.എസ്.എഫ് അനാദരവ് കാട്ടിയത്.


Also read സൗദിയില്‍ രണ്ടു ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടിയശേഷം തല്ലിക്കൊന്നു 


വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ട്രോളിയില്‍ കിടത്തുകയായിരുന്നു. പിന്നീട് ആംബുലന്‍സില്‍ കയറ്റിയ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കഴിയില്ലെന്നു ആവര്‍ത്തിച്ച് ബി.എസ്.എഫ് വീണ്ടും തടഞ്ഞ് വയ്ക്കുകയും ചെയ്തു.

റീ പോസ്റ്റ്‌മോര്‍ട്ടം എന്ന ബന്ധുക്കളുടെ ആവശ്യം നിഷേധിച്ച ബി.എസ്.എഫ് പൊലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് അനുമതി നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം എതിര്‍ത്ത ബി.എസ്.എഫ്. നടപടി മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

‘രാവിലെ ഏയര്‍പ്പോര്‍ട്ടിലെത്തിച്ച മൃതദേഹം തര്‍ക്കത്തെതുടര്‍ന്ന് ഒരു മണിക്കൂര്‍ ട്രോളിയില്‍ കിടത്തുകയായിരുന്നു. പിന്നീട് ആംബുലന്‍സില്‍ കയറ്റിയ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ബി.എസ്.എഫ് വീണ്ടും തടഞ്ഞ് വയ്ക്കുകയായിരുന്നു’ന്നെന്ന് റോയ് മാത്യുവിന്റെ ബന്ധു പറഞ്ഞു.


Dont miss മുഖ്യമന്ത്രിയുടെ തലക്ക് വിലയിട്ട ചന്ദ്രാവതിനെതിരെ ഒടുവില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്തു; ചുമത്തിയത് നിസാര വകുപ്പുകള്‍


ആംബുലന്‍സില്‍ കയറ്റിയ മൃതദേഹം ബി.എസ്.എഫ് തടഞ്ഞതോടെ റോയിയുടെ ഭാര്യക്കും സഹോദരനും മൃതദേഹവുമായി പെരുവഴിയില്‍ നില്‍ക്കേണ്ടി വന്നു. പൊലീസ് ഇടപെടലിനെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ട് നല്‍കിയ മൃതദേഹം സബ്ബ് കലക്ടര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി.
റോയി മാത്യു സ്വകാര്യ ചാനല്‍ പ്രവര്‍ത്തകരുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ കേണലിന്റെ വീട്ടുജോലികള്‍ ഉള്‍പ്പടെ തനിക്ക് ചെയ്യേണ്ടി വരുവെന്ന് പറഞ്ഞിരുന്നത് രഹസ്യക്യാമറയില്‍ പകര്‍ത്തി ചാനലില്‍ കാണിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്
തന്റെ ജോലി തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ആകെ ഭയപ്പെട്ടിരിക്കുകയാണെന്നുമാണ് റോയ് വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് വിവരം ലഭിക്കാതെയായ റോയിയുടെ മൃതദേഹം ക്യാമ്പ് പരിസരത്ത് കണ്ടെത്തിയെന്ന വിവരമായിരുന്ന ബന്ധുക്കള്‍ക്ക് ലഭിച്ചത്.

Advertisement